Tuesday April 02 , 20013
സിനിമയുടെ പിന്നാമ്പുറങ്ങളില്‍ അലഞ്ഞ വര്‍ഷങ്ങളുട കണക്കു എനിക്ക് തിട്ടമില്ല , പക്ഷെ വിരലിലെണ്ണാന്‍ പൊലുമില്ലാത്തത്രയും പേര്‍ക്ക് മുന്നില്‍ മാത്രമേ കഥ പറയാന്‍ സാധിച്ചുള്ളൂ . അതും ചില സാങ്കേതികബുദ്ധിമുട്ടുകളില്‍ നിന്നുകൊണ്ട് .എന്നിട്ടും അഭിനിവേശം കെട്ടുപോകാതെ ഉള്ളില്‍ കിടന്നു നീറ്റലുണ്ടാക്കുന്നു .
മേഘക്കീറുകള്‍ കടന്നെത്തുന്ന ഈ പ്രതലത്തില്‍ കയറിനിന്നു ലോകം മുഴുക്കെ കേള്‍ക്കെ ഞാന്‍ കഥപരയുകയാണ് കണ്ണും കാതുമുള്ള സംവിധായകര്‍ കേട്ടുകൊള്ളും എന്നാണെന്‍റെ പ്രതീക്ഷ .....!
അധികം വലിച്ച് നീട്ടുന്നില്ല . എഴുത്തിന്‍റെ എല്ലസാങ്കെതികതയും ഇവിടെ ഉപേക്ഷിക്കുന്നു . കാരണം ഇതു പറച്ചിലാണ്..... കഥപറച്ചില്‍............... ........... ...........,,,,,,,,
ഒപ്പിക്കലോളജിസ്റ്റ്
ഇത് സിനിമ എന്ന മാധ്യമത്തിനു വേണ്ടി ഞാന്‍ പറയുന്ന ഒരു കഥ അല്ല, മറിച്ച് സിനിമ എന്ന മാധ്യമത്തിലുടെ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതം ആണ് .
രൂപപ്പെട്ടുവരുന്ന ഹ്യുമറീന്‍റെ പശ്ചാത്തലം ഒരിക്കലും എന്റെ ഒപ്പിക്കാലോളജിയായി കാണരുത്. അത് തീര്‍ച്ചയായും യോഗേശ്വറീന്‍റെയും
പിന്നെ അതിഥിയുടെയും ജീവിതത്തിന്‍റെ കെമിസ്ട്രിയാണ്.
The Base of Cinema
ഈശ്വറും ഞാനും ബാല്യകാല സുഹൃത്തുക്കള്‍ ആണ്. ഒരേ ബെഞ്ചില്‍
ഇരുന്ന് ബാലപാഠങ്ങള്‍ എഴുതിയും പഠിച്ചും വളര്‍ന്നവര്‍......... രണ്ടുപേര്‍ക്കും
ചില സമാനതകള്‍ ഉണ്ട്. അതിലൊന്ന് രണ്ട് പേരും സ്കൂള്‍ മടിയന്മാര്‍
ആണ് എന്നതാണ് . സ്കൂളിലേക്കുള്ള വഴിയില്‍ ഒരു നീണ്ട പാടവരമ്പ്
കടന്നു വേണം പോകാന്‍.. ...., വരമ്പിന്‍റെ വക്കില്‍ ചവിട്ടി ഇടിച്ച് പാടത്തേക്കു
വീഴുന്ന ഒരേര്‍പ്പാടുണ്ട് ഞങ്ങള്‍ക്ക്. മിക്കവാറും ഇതിന്‍റെ സുത്രധാരന്‍ ഈശ്വറായി രിക്കും. രണ്ട് പേരും ഒരുമിച്ച് വീണതിന്‍റെ ഗുട്ടന്സിനെക്കുറിച്ചു വീട്ടുകാര്‍ക്കും അത് പോലെ ക്ലാസ്സ് ടീച്ചര്‍ക്കും സംശയം
തോന്നുന്നത് തികച്ചും സ്വാഭാവികം . പക്ഷെ ഈശ്വറീന്‍റെ പെര്‍ഫോമന്‍സില്‍
ആ സംശയം ഒരിക്കലും നില നിന്ന് പോകാറില്ല .
അവന്‍റെ അച്ഛന്‍ അമ്മയെ സമ്മന്തം കഴിച്ചതാണ്. അയാള്‍ക്ക് വേറെ
വേളിയുണ്ട്. അതില്‍ മക്കളില്ലായിട്ടായിരുന്നത്രെ ഈ അതിക്രമം. രാത്രി എന്‍റെ വീടിന്‍റെ ഉമ്മറത്തിരുന്നാല്‍ അവന്‍റെ വീടിന്‍റെ കോണി കയറിപ്പോകുന്ന ഒരു ചുട്ടുകാണാം. അത് ആ തെണ്ടിയാണ്, അവന്‍റെ അച്ഛന്‍ .
ഏതാണ്ടെ ര്‍പ്പാടിനെന്നോണമാണ് വരവ്. അതി രാവിലെ ആദ്യ ബസിന് തന്നെ മടങ്ങും . വലിയ പണക്കാരന്‍ നായരാണ് അയാള്‍., എന്തായിട്ടെന്താ മകനെക്കൊണ്ട് തന്നെ നട്ടെ ല്ലില്ലാത്തവന്‍ എന്ന് വിളിപ്പിച്ചു കളഞ്ഞു ആ തെണ്ടി.
തറവാട്ടില്‍ അമ്മാവന്‍റെ ഭരണമാണ് , ഒരില അനക്കണമെങ്കില്‍ ആ നായിന്‍റെ മോന്‍റെ പെര്‍മിഷന്‍ എടുക്കണം .വീട്ടില്‍ പരമാവധി മാന്യനാവാന്‍ ഈശ്വര്‍ ശ്രമിക്കാറുണ്ട് .എന്നാലും അവന്റെ ചന്തിയിലും തുടയിലും ചൂരല്‍ വഴിപാടുകളുടെ അടയാളങ്ങള്‍ കാണാറുണ്ട് .
വീട്ടില്‍ കാണിക്കാനാവത്തത്തിന്റെ പത്തിരട്ടി അവന്‍ പൊറത്ത് കാണിക്കാറുണ്ടായിരുന്നു .ഗജപോക്കിരികളുമായിട്ടായിരുന്നു പിന്നീടവന്റെ ചങ്ങാത്തം .ഒരുപാട് പാരമ്പര്യം അവകാശപ്പെടുന്ന തറവാടിന്റെ ന്യൂജനറേഷന്‍ യോഗേശ്വര്‍ അങ്ങിനെ പെഴച്ചു പോയി എന്ന് വേണമെങ്കില്‍ പറയാം ,ഇപ്പോള്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടയോ ചപ്പാത്തിയോ അങ്ങിനെ ഏതാണ്ടൊക്കെ തിന്നു സുഖ ജീവിതം നയിക്കുന്നു .പതിനായിരം ഉറുപ്പിക കോടതിയില്‍ കെട്ടിവെച്ചു ഇറങ്ങാനുള്ളതേ ഉള്ളുവെങ്കിലും ഇറക്കാനാളില്ലാത്തതോ, ജയിലിലെ സുഖകരമായ ഉണ്ടുറക്കം കൊണ്ടോ അവനിപ്പോഴും ജയിലില്‍ തന്നെയാണ് .
യോഗേശ്വരിന്റെ യോഗം പോലെ അയാളുടെ കെട്ടുപോയ ജീവിതത്തിനു പുതിയ അദ്യായം എഴുതിചേര്‍ക്കനെന്നോണമായിരുന്നു അതിഥിയുടെ വരവ് .അതിഥിയെ കുറിച്ചുള്ള എന്റെ കാഴ്ചാപ്പാട് ഇങ്ങെനെ ആയിരുന്നു "തെറിച്ച പെണ്ണ് ".പിന്നീട് യോഗേശ്വരിലെ മാറ്റം അവളെകുറിചുള്ള എന്‍റെ കാഴചപ്പാട് എനിക്ക് മാറ്റേണ്ടിവന്നു .അതിഥി സോഫ്റ്റ്‌വെയര്‍ എന്ജിനിയരായി പട്ടണത്തില്‍ ജോലി നോക്കുന്നു. 24 മണിക്കൂറും തിരക്കുള്ള ദൂര്‍ത്തരായ രണ്ടു ഒഫീഷ്യല്‌സിന്‍റെ ഏകമകള്‍ - വിദ്യാഭ്യാസത്തിന്‍റെ ഭൂരിഭാഗവും ബോര്‍ഡിങ്ങില്‍ ആയിരുന്നു ,ഇപ്പോള്‍ ഹോസ്ടലിലും .ഓഫ്ഡയിസില്‍ വീട്ടില്‍
പോകുന്ന പതിവുണ്ടായിരുന്നു അതിഥിക്ക് ,ഇപ്പോള്‍ അതില്ല ,കാണാന്‍ പാടില്ലാത്ത ചുറ്റുപാടില്‍ അമ്മയെ കണ്ടുവത്രെ ...!
അതിഥിക്ക് ജീവിതത്തോട് എന്തോ ഒരു തരം പകപോലെയാണ് .ആര്‍ക്കെങ്കിലും ഒക്കെയായി എന്തെങ്കിലുമൊക്കെ പണി കൊടുത്തില്ലെങ്കില്‍ അന്നവള്‍ക്ക് ഉറക്കം കിട്ടില്ലെന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് തോനുന്നു .അതിനു പറ്റിയ കുറച്ച് കൂട്ടുകാരികളുമുണ്ടവള്‍ക്ക് .പണിയുടെ പ്രധാന മീഡിയം മൊബൈല്‍ ഫോണാണ് .തോനിയ നമ്പരില്‍ കറക്കിക്കുത്തും ,അത് ചിലപ്പോള്‍ അറിയുന്നവരാകാം അല്ലെങ്കില്‍ ചുമ്മാ കരക്കിക്കുത്തിയതാവാം .എന്തായാലും കിട്ടിയത് പെണ്ണാണെങ്കില്‍ നല്ല പുതിയ ഇനം തെറികള്‍ (ന്യൂജനറേഷന്‍ ) കേട്ടു പഠിക്കാം ,ആണാണെങ്കില്‍ സുഖിപ്പിച്ചു സുഖിപ്പിച്ചു നേരെ സ്വര്‍ഗ്ഗത്തിലേക്കയക്കും .
the plot of cinema
ഇന്നത്തെ നറുക്ക് വീണത് യോഗെശ്വരിനായിരുന്നു .ആ കൊഞ്ചിയുള്ള സംസാരം കേട്ടതേ ഒന്ന് പതറിയ ഈശ്വര്‍ ,റോങ് നമ്പര്‍ പറഞ്ഞു കട്ടുചെയ്തു കളഞ്ഞു .ഇതിനിടയില്‍ ഞാന്‍ പറയാതെ വിട്ടുപോയൊരു കാര്യമുണ്ട് -ഈശ്വറിനു പെണ്‍കുട്ടികളോട് സംസാരിക്കാന്‍ വല്ലാത്ത താത്പര്യമാണ് .
പക്ഷെ എന്തോ നാക്ക് പൊങ്ങില്ല . സ്കൂള്‍ കാലഘട്ടത്തില്‍ ഞാനാണ് പലപ്പോഴും അവനുവേണ്ടി പെമ്പിള്ളാരോട് പ്രണയാഭ്യര്‍ഥന നടത്താറ് .
ജയിലില്‍ ഉച്ചഭക്ഷണത്തിന് സാമ്പാറ് വിളംബുന്നതിനിടയിലായിരിന്നു അതിഥി യുടെ കോള്‍ വന്നത് .അതുകൊണ്ട്തന്നെ ലൗഡിലിടുകയായിരുന്നു ഫോണ്‍ .എല്ലാവരും കേട്ടു എന്നത് കൂടിയതിനാലാവാം ,ഈശ്വര്‍ ആകെ വെപ്രാളത്തോടെയാണ് ഫോണ്‍ കട്ട് ചെയ്ത് കളഞ്ഞത് .
ആ ഒരു ചെറിയ സമയം കൊണ്ട് തന്നെ മറുവശത്തിരിക്കുന്നവന്റെ വെപ്രാളം അതിഥി തിരിച്ചറിഞ്ഞതിനാലാവാം വീണ്ടും വിളിച്ചു .എല്ലാവരും പുളിച്ച ചിരിയാലെ അവനെ നോക്കുന്നു .വെപ്രാളം പുറത്ത് കാട്ടാതെ ദൃതിയില്‍ ഫോണുമെടുത്ത് പുരത്തെക്കിറങ്ങുന്നു ,തിരക്കില്‍ കിച്ചണില്‍നിന്നും സാമ്പാറും തൊട്ടിയുമായി വരുന്നവനുമായി കൂട്ടിയിടിച്ച് ഫോണ്‍ സാമ്പാറില്‍ വീണു
പിന്നെ പ്രകടനമാണ് .തിളച്ചസാമ്പാറില്‍ കയ്യിട്ടു ഫോണെടുത്തു ,കൂക്കിവിളിച്ച് കൊണ്ട് പുറത്തേക്കോടി , പയ്പ്പിനു കാട്ടി തണുപ്പിച്ച ശേഷവും ഫോണ്‍ കട്ടാവാത്തത് കണ്ടു അതിഥിയോട് സംസ്സാരിച്ച് തുടങ്ങുന്നു .
"നിങ്ങള്‍ വിളിക്കേണ്ടയാള്‍ ഞാനല്ല " എന്നായിരിന്നു ആദ്യ ടയലോഗ് .പൊട്ടിച്ചിരിയോടെ " പിന്നെയാരാണ് " എന്നായിരുന്നു അതിഥിയുടെ ചോദ്യം . അയാളുടെ മറുപടിയും അതിനു മുന്‍പത്തെ കോലാഹലവും ഒക്കെ ഈനംബരിന്റെ entertainment വാല്യു അവളെ ശെരിക്കും ബോധ്യപ്പെടുത്തിക്കൊടുത്തു . ഒടുവില്‍ ഈ കോള്‍ തനിക്കുതന്നെയായിരുന്നു
വെങ്കില്‍ എന്ന് പ്രത്യാശിച്ച്കൊണ്ടും ,പക്ഷെ ഇതു രോങ് നമ്പരാണല്ലോ എന്ന് വെഷമിച്ചു കൊണ്ടും മനസില്ലാമനസോടെ ഈശ്വര്‍ തന്നെ ഫോണ്‍ കട്ട്
ചെയ്തു .
ഇതായിരുന്നു ഇവര്‍ തമ്മിലുള്ള റിലേഷന് തുടക്കം .
വയ്കുന്നേരം -സുഹൃത്തുക്കളുടെ വക ഒരു വന്‍ സ്റ്റഡി ക്ലാസ് തന്നെയുണ്ടായിരുന്നു ഈശ്വരിന്നു .
ഇനി വിളിച്ചാല്‍ എന്ത് പറയണമെന്നും എങ്ങിനെ പറയണമെന്നും ഒക്കെയായിരുന്നു വിഷയം .മാത്രമല്ല , അവള്‍ രോങ്ങ് നംബരാണെന്ന് അറിഞ്ഞു തന്നെ വിളിച്ച ഏതോ പ്രേമദാഹിയായ പെണ്ണാവും എന്നുകൂടിയുള്ള അറിവും അവര്‍ അവനു യാതൊരു ദാക്ഷിണ്യവും ഇല്ലാതെ പകര്‍ന്നു നല്‍കി .
അന്ന് രാത്രി എല്ലാവരും കെടന്നനേരത്തിനു പൊട്ടിവരുന്ന ജിജ്ഞാസയ്ക്ക് ഒരറുതി കണ്ടെത്താനെന്നോണം അവനാനമ്പരിലേക്ക് മിസ്ക്കോളടിച്ചു അതാവരുന്നു കോള്‍ .
അതിഥി അവളെ അവനു പരിചയപ്പെടുത്തി . ശേഷം ഈശ്വറിന്‍റെ ഊഴം ,മുക്കിയും മൂളിയും പഠിപ്പിച്ച കാര്യങ്ങള്‍ ഓരോന്നായി പറഞ്ഞു തുടങ്ങി
ഞാനൊരു ഡല്‍ഹി സെറ്റില്‍ഡു ബിസിനസ് മാനാണ് , ചൈനീസ് പ്രോഡക്റ്റ് ഇമ്പോര്‍ട്ട് ചെയ്യുന്നു . പപ്പായും മമ്മായും ഡല്‍ഹി അറിയുന്ന ബിസിനസ്സ് കാരാണ് . വല്ലപ്പോഴും ബിസിനെസ്സ് ആവശ്യത്തിനായി കേരളത്തിലേക്ക് വരാറുണ്ടെന്നല്ലാതെ കേരളത്തിലെനിക്ക് ബന്ധങ്ങളൊന്നുമില്ല .ഇങ്ങനെ പോകുന്നു ബടായി .
ഇത് മുഴുവനായും അതിഥി വിശ്വസിച്ചിട്ടില്ലായിരിക്കാം ,എന്നാല്‍ അധികം ബുദ്ധിയും വിവരവുമില്ലാത്ത ,തനിക്കു വളെരെ അധികം എന്റര്‍ടൈന്‍ ചെയ്യാവുന്ന ഏതോ ഒരു പണക്കാരന്‍ കിഴങ്ങന്‍ , അത്രയും അവള്‍ വിശ്വസിച്ച് കാണുമായിരിക്കും
പിന്നീട് അതിഥി ഇടയ്ക്ക് വിളിച്ചു മൊയന്തിന്‍റെ പാരമ്യതയില്‍ കൊണ്ട് ചെന്ന് ഈശ്വറിനെ സമാദിയടക്കും
ഇപ്പോഴത്തെ കണ്ടീഷനില്‍ അതിഥിക്ക് ഒരു തവണ യെങ്കിലും ഈശ്വറിനെ വിളിച്ചു മൊയന്താക്കിയില്ലെങ്കില്‍ ഉറക്കം കിട്ടില്ലെന്നായിരിക്കുന്നു . കാണാന്‍ പലപ്പോഴും അതിഥി ആവശ്യപ്പെട്ടിരുന്നു . അപ്പോഴൊക്കെ ബിസിനെസ്സ് റ്റ്യൂരിലാണെന്നാവും ഈശ്വറിന്റെ മറുപടി
ആയിടയ്ക്ക് ഒരു രാത്രി അതിഥി വിളിച്ചപ്പോള്‍ പത്തുദിവസത്തെക്കു കേരളത്തിലെത്തുന്നു എന്നറിയുന്നു .സത്യത്തില്‍ അയാള്‍ക്ക് പത്തു ദിവസത്തേക്ക് പരോള്‍ ലഭിച്ചിട്ടുണ്ടായിരുന്നു അതായിരുന്നു അങ്ങിനെ ഒരു മറുപടിക്ക് കാരണം
തന്‍റെ നഗരത്തിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്ന അതിഥിയോട് ബിസിനെസ്സ് ടൂറുകളിലെ ഹോട്ടെല്‍ വാസത്തിന്റെ മടുപ്പിക്കുന്ന ജീവിതത്തെക്കുരിച്ച് വാചാലനാവുകയും ഒപ്പം ഇപ്പോള്‍ കേരളത്തിലേക്ക് വരുമ്പോള്‍ ,സുഹൃത്തുക്കളുടെ വീട്ടിലാണ് തങ്ങാരെന്നും, തന്‍റെ ടൌണില്‍ എനിക്ക് സുഹൃത്തുക്കളൊന്നും ഇല്ലെന്നും ഈശ്വര്‍ തട്ടിവിടുന്നു
അങ്ങിനെ എങ്കില്‍ ഞാനോറ്റെയ്ക്കാണ് എന്റെ ഫ്ലാറ്റില്‍ താമസിക്കാന്‍
ഈശ്വറിനു പേടിയുണ്ടോ എന്നായിരുന്നു അതിഥിയുടെ ചോദ്യം .വെക്കേഷന്‍ ടയിമില്‍ നാട്ടിലേക്ക് പോകുന്ന സുഹൃത്തിന്‍റെ ഫ്ലാറ്റ് കണ്ടായിരുന്നു അതിഥിയുടെ ഈ ചോദ്യം .
എന്‍റെ കൂടെ താമസിക്കാന്‍ അതിഥിക്ക് പേടിയില്ലേ എന്ന മറുചോദ്യത്തിനു - എന്തിനു പേടിക്കണം വളരെ മാന്യനായ ഒരു ബിസിനസ് മാഗ്നെറ്റിന്‍റെ കുടെ താമസിക്കാന്‍ എന്നെ പോലുള്ള ഒരു സാദാരണ സോഫ്റ്റ്‌വെയെര്‍ എന്‍ജിനിയര്‍ക്ക് സാദാരണ ഗതിയില്‍ ചാന്‍സ് കിട്ടുഒ .... അതും ചൈനയെ പോലുള്ള ഒരു രാജ്യത്തിന്‍റെ - പ്രധാനമന്ത്രി - പൗരത്ത്വം വാഗ്ദാനം ചെയ്ത ഇന്ത്യക്ക് അഭിമാനമാകാന്‍
സാധ്യതയുള്ള ഒരു പുരുഷന്‍റെ കുടെ താമസിക്കാന്‍ എനിക്ക് അഭിമാനമേ
യുള്ളൂ എന്ന മറുപടി കൊണ്ട് പൂട്ടി .
ഒടുവില്‍ ഈവെക്കെഷനില് വരാമെന്ന് അവനവള്‍ക്ക് വാക്ക് കൊടുത്തു
ഇന്ത്യയിലേക്ക് ചൈനയുടെ സാദനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇംപോര്‍ട്ട് ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ , ചൈനീസ് പ്രധാനമന്ത്രി - താങ്കള്‍ ചൈനയ്ക്കു അഭിമാനമാണെന്നും ചൈനീസ് പൌരത്വം സ്വീകരിച്ച്
ചൈനയില്‍ തന്നെ നില്‍ക്കണമെന്നും പറഞ്ഞുവെന്നു കെട്ട് വിട്ട മലം കണക്കെ തട്ടി വിട്ടിട്ടുണ്ടായിരുന്നു .
നാട്ടിലേക്ക് പോയ കൂട്ടുകാരിയുടെ ഫ്ലാറ്റിനെ ഈശ്വറിനെ വരവേല്‍ക്കാന്‍ വേണ്ടി , അണിയിച്ചൊരുക്കുന്നതിന്‍റെ തിരക്കിലാണ് അതിഥിയും കൂട്ടുകാരും
ആദ്യമൊരു നിറം സെലക്റ്റ് ചെയ്തു ,പിന്നെ ആനിറത്തിലേക്ക് ഫ്ലാറ്റിന്‍റെ പെയിന്‍റു മാറ്റി അടിച്ചു .പിന്നീട് കര്‍ട്ടന്‍ മാറ്റി ,അങ്ങിനെ എന്തെല്ലാം ചെയ്യാമോ അതൊക്കെ ചെയ്തു . അഞ്ചുപേരുടെ ഒരാഴ്ചത്തെ
കഠിനാദ്ദ്വാനം , ആരുകണ്ടാലും പറയും അതിമനോഹരം .
എയര്‍പോര്‍ടില്‍ വന്നു പിക്ക് ചെയ്യാം എന്നായിരുന്നു അതിഥി അയ്യാളോട് പറഞ്ഞത് .കൂട്ടുകാരികള്‍ക്ക് അയാളെ കാണാനഗ്രഹമുള്ളത്കൊണ്ട് കൂടെ കൂട്ടി മാറ്റിനിര്‍ത്തിയിരുന്നു .എന്നാലെയര്‍പോര്‍ട്ടില്‍ എവിടെയും ഈശ്വറിനെ കണ്ടെത്താനായില്ല .ഒടുവില്‍ ഒരു ഫോണ്‍ കാള്‍ " ഞാന്‍ ഇവിടെ വൈറ്റ് ഫോര്‍ട്ടിലുണ്ട്
ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ വന്നതാണ് .ഇങ്ങോട്ട് വരൂ" എന്നായിരുന്നു ഫോണ്‍ .
ഹോട്ടെല്‍ വൈറ്റ് ഫോര്‍ട്ടിന്‍റെഫ്രെണ്ടില്‍ ഹയിവേയില്‍ ,
തട്ട് കട നടത്തുന്ന ഗോപാലകൃഷ്ണന്‍ ജീവിതത്തില്‍ ഇത്ര്യദികം പേടിച് കാണില്ല . കാരണം ഏതോ ഒരു കോടീശ്വരന്‍ തന്‍റെ കടയില്‍ വന്നു പുട്ടും കടലയും ആവശ്യപ്പെട്ടിരിക്കുന്നു . ഏതൊക്കെ തെണ്ടികള്‍ ഇവിടെവന്നു ഭക്ഷണം കഴിക്കാറുണ്ട് , പക്ഷെ ഇതോ ആര്‍ത്തിയോടെന്നോണമാണ് കഴിപ്പു ,
കൈ വിരലുകള്‍ നക്കി തുടയ്ക്കുന്നു .ശെരിക്കും ഗോപാലകൃഷ്ണന്‍ ഉള്‍പുളകം കൊള്ളുകയാണ് .
വൈറ്റ് ഫോര്‍ട്ടിന്‍റെ റിസപ്ഷനില്‍ വെച്ചാണ് അതിഥിയും ഈശ്വരും ആദ്യമായി പരസ്പരം കാണുന്നത് . ഈശ്വര്‍ ശെരിക്കും ഞെട്ടി എന്ന് പറയുന്നതില്‍ തെറ്റില്ല . അയാളിതുവരെ ഇസ്പെര്ട് പെണ്ണുങ്ങളെ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ . ഇത് ശെരിക്കും പെണ്ണ് തന്നെ ...! .
അതിഥി ഞെട്ടി എന്ന് പറയുന്നതിനേക്കാള്‍ അവളിലെന്തോ സംഭവിച്ചു എന്ന് പറയുന്നതാവും ശെരി . എന്തൊക്കെയോ അങ്ങീകരിക്കും പോലെ ...
ഈശരിന്‍റെ കൊസ്റ്റ്യൂമായിരുന്നു ബഹുകേമം
കോട്ടും സ്യൂട്ടും ടൈയും , പെട്ടിയും പെട്ടെകവും ഒക്കെയായി ശെരിക്കും ഒരു കോടീശ്വരന്‍ .പക്ഷെ കൊട്ടഴിച്ചാല്‍ മിക്കവാറും പണി പാളും എന്നുതന്നെയായിരുന്നു അവസ്ഥ . കാരണം കോട്ടിനടിയിലെ വസ്ത്രങ്ങള്‍ക്കൊക്കെ അയാളുടെ ഇതുവരെയുള്ള ചരിത്രമറിയാം എന്ന് പറയുന്നതാവും ശെരി .
അതുകൊണ്ടാവും ഫ്ലാറ്റിലും അയാള്
കൊട്ടൂരാറെയില്ല .
അതിധിയുടെയും ഈശ്വറിന്‍റെയും ഒന്നിച്ചുള്ള ഫ്ലാറ്റ് ജീവിതത്തിന്‍റെ രസകരമായ മുഹൂര്‌ത്തങ്ങളിലൂടെയുള്ള
യാത്ര - എട്ടാംദിവിസം വൈകുന്നേരംകൊണ്ട് ഒരു പരുവത്തിലായി എന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് തോനുന്നു .
അവളുടെ അമ്മയും കുടെ ഒരു പണക്കാരന്‍ പയ്യനും കുടി അന്ന് വൈകുന്നേരം അവളുടെ ഫ്ലാറ്റിലെത്തി .ഇത് ശെരിക്കും ഒരുതരത്തിലുള്ള പെണ്ണ്
കാണിക്കലായിരുന്നു എന്ന് വേണം പറയാന്‍
ഈശ്വറിനെ തന്‍റെ സുപീരിയര്‍ ഒഫീസറായിട്ടായിരുന്നു അതിഥി അമ്മയ്ക്ക്
മുന്‍പില്‍ പരിചയ പെടുത്തിയത്
ഒരുദിവസത്തെക്കു ക്ഷെമിക്കാനായിരുന്നു ഈശ്വരിനോടുള്ള അതിതിയുടെ അപേക്ഷ . അപ്പോഴേക്കും ഞാനിവെരെ എങ്ങിനെ എങ്കിലും പറഞ്ഞു വിട്ടിരിക്കും .
തൊലഞ്ഞല്ലൊ ഭഗവാനേ എന്ന് ഈശ്വര്‍ ചിന്തിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല . അത്രയ്ക്ക് സുഖകരമായിരുന്നു അതിഥിയുടെ കുടെയുള്ള ജീവിതം . മാത്രമല്ല ഇനി എവിടെ പോകും ....! പക്ഷെ ഇറങ്ങാതെ പറ്റില്ലല്ലോ .
പിറ്റേന്ന് കാലത്ത് ഒരു കൂട്ടുകാരിയുടെ ഫോണ്‍ കോള്‍ ആണ് അതിഥിയുടെ ഉറക്കം ഞെട്ടിച്ചത് . " എടീ നിന്‍റെ ഇന്‍റെര്‍നാഷണല്‍ റോമിംഗ്
ഇവിടൊരു പബ്ലിക് പൈപ്പിനടിയില്‍ ഇരുന്നു കുളിക്കുണ്ട് . പെട്ടന്ന് വന്നാല്‍ ലൈവായി കാണാം " . അതിഥിക്ക് ആദ്യം വിശ്വസിക്കാനായില്ലെ ങ്കിലും കാറുമെടുത്ത് അത്രെടം വരെ ചെന്നു .ഒന്ന് ഞെട്ടിയിട്ടുണ്ടാവണം
, എന്നാലും അവളതു ശെരിക്കും ആസ്വദിച്ചു .
വൈകുന്നേരം ബീച്ചില്‍ വെച്ച് കണ്ടുമുട്ടുമ്പോള്‍ അതിഥിയുടെ മുഖത്ത് ഒരു ചിരി അവശേഷിക്കുന്നുണ്ടായിരുന്നു
" എങ്ങിനെ ഉണ്ടായിരുന്നു ഹോട്ടല്‍ ജീവിതം , ഭക്ഷണം നന്നായിരുന്നോ .... ,എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ , ഏകാന്തത അനുഭവപ്പെട്ടോ ....., " ഒടുവില്‍ കുളി എങ്ങനുണ്ടായിരുന്നു ..., ഷവരിലായിരുന്നോ .... എന്നിടം വരെ ചെന്ന് നില്‍ക്കുന്നു ചോദ്യങ്ങള്‍ .
ആദ്യത്തെതിനൊക്കെ സ്മാര്‍ടായി മറുപടി പറഞ്ഞ ഈശ്വറില്‍ കുളിയില്‍ എത്തിയപ്പോഴേക്കും ഒരു കരിഞ്ഞമണം കിട്ടിയതിനാലാവം ഒന്ന് നിര്‍ത്തി
" കണ്ടുവല്ലേ ..." എന്ന് ഇളിഭ്യനായിക്കൊണ്ട് ചോദിച്ചു .അപോഴെക്കും അതിഥിയുടെ കണ്ട്രോള്‍ പോയി അവള്‍ ശെരിക്കും തലയെരിഞ്ഞു ചിരിക്കാന്‍ തുടങ്ങി .
ഈശറിനെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ അതിഥിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു , എവിടെയോ ഒരൊപ്പിക്കലോളജി എനിക്ക് മണക്കുന്നുണ്ടായിരുന്നു .മാത്രമല്ല ആ ഇന്റര്‍നാഷണല്‍ രോമിങ്ങിനെക്കാള്‍
സുന്ദരന്‍ ഈ യഥാര്‍ത്ഥ ഈശ്വര്‍ ആണ് .."
" എന്‍റെ മൂനാമത്തെ പരോള്‍ ആണിത് .ഈ പരോള്‍ എന്‍റെ ജീവിതത്തില്‍
എനിക്ക് മറക്കാന്‍ പറ്റില്ല . ഒപ്പം അതിഥിയെയും "
അതിഥിക്കും അയാളെ മറക്കാന്‍ ആവില്ലായിരുന്നു
പക്ഷെ അതവള്‍ പറഞ്ഞില്ല
. വീണ്ടും കാണാമെന്നു പറഞ്ഞു ബാകീയുള്ള ജയില്‍ ജീവിതത്തിലേക്കയാള്‍ മടങ്ങി .
second half
പൊടിപ്പും തൊങ്ങലും വെച്ച ഈശ്വറിൻറെ കഥ ജയിൽ സുപ്രണ്ടിനു പോലും കാണാപ്പാടമാണെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ലെന്നു തന്നെയാണ് എന്റെ അഭിപ്രായം
നമ്മള് കരുതിയ പോലൊന്നുമല്ല ശെരിക്കും സുന്ദരിതന്നെയാണ് അവൾ .............. ഒരു പെര്ഫ്യുംസും യൂസു ചെയ്യാരില്ലത്രേ ..!പക്ഷെ എൻറെ സ്കൂ ............ അവള് കുളിച്ചു വന്നാലുള്ള മണം നീയൊന്നു കേക്കണം .......... !
അത് സോപ്പിൻറെ യാവും
നീ പോടാ തെണ്ടി ചെറ്റ നായിന്റെ മോനെ നിനക്കൊന്നും സ്വപ്നം കാണാൻ പറ്റില്ലെട അവളെ പോലൊരു പെണ്ണിനെ ......!
വൈകുന്നെരമയാപിന്നെ ബി ബ്ലോക്കിനടുതെക്ക് ബീഡിയും വലിച്ചോണ്ട് മണ്ടി മണ്ടിപോകുന്ന യുവാക്കളായ പ്രതികളെ കാണാം . ജയിലദികൃതർക്കു സമാധാനായത്രെ ....... രാഷ്ട്രീയ തടവുകാരോക്കെ ഗൂഡാചന നിർത്തി പ്രേമ കഥ പറയലാത്രേ ഇപ്പോളത്തെ പ്രധാന പണി
അന്നത്തെ ആ ഇടിയും മഴയും സത്യത്തിൽ എനിക്കൊരിക്കലും മറക്കാൻ പറ്റില്ല ............................... !
രാത്രി ഒരെട്ടുമണിയായിക്കാണും ആദ്യം ഒരു തണുത്ത കാറ്റായിരുന്നു ഞങ്ങള് ബാൽക്കെനിയിൽ ആയിരുന്നു അതിഥി അന്നെത്തെ ഓഫീസ് ലൈഫ് ന്റെ ഒരു തമാശ പരയുകയായിരുന്നു ആർക്കോ ഒരു മുട്ടൻ പണി കൊടുത്തുവത്രെ .... അവളെറ്റവും ആസ്വദിക്കുന്ന ഹോബിയിൽ പെട്ടതാണീ പണി കൊടുപ്പ് .... എനിക്കത് കേട്ട് ചിരിച്ചു ചിരിച്ചു ഒടുക്കം വയറു വേദനിച്ചു പോയെന്നു പറയാം
ഞങ്ങളങ്ങിനെ യായിരുന്നു പരസ്പരം കേൾവിക്കാരാകും ....................... അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചിരിപ്പികാനെന്നോണംബടായി പൊട്ടിക്കും
കാറ്റിന്റെ കുടെ സവദാനം ഒരു മഴയുടെ ചിണുങ്ങൽ ............. പിന്നെയത് പൊട്ടിക്കരച്ചിലായി . ഞങ്ങള് സാവദാനം ഉള്ളിലേക്ക് വലിഞ്ഞു ബാൽകണിയിലേക്കുള്ള വാതില് ചേർത്തടച്ചു കളഞ്ഞു .
പക്ഷെ ആ വാതിലിനോ , കൂടെയുള്ള ജനൽ പാളികല്ക്കോ ... മിന്നൽവെട്ടത്തെ തടുക്കുവാനുള്ള കഴിവില്ലായിരുന്നു അവിടൊക്കെ ട്രാൻസ്പിരന്റായ ഗ്ലാസ് ഉപയോഗിച്ചിരുന്നു .
അകത്തു കേരീട്ടും കഥ തുടർന്ന് കൊണ്ടിരുന്നു ഇടിക്കും മിന്നലിനും ശക്തി കൂടി

പെട്ടന്ന് ഒരു ബൾബ് പൊട്ടിത്തെറിച്ചു , അതിഥി ശെരിക്കും പേടിച്ചു പോയി ഒരൊറ്റ നിലവിളിയാണ് ........... ബൾബ് പൊട്ടിയത് എന്നിലും ഒരു ചെറിയ ഭയത്തിൻറെ വിത്ത് പാകിയിരുന്നു
പവർ പോയി , മൊത്തം ഇരുട്ടായി കഥ അവിടെ സ്ടോപ്പായി പിന്നെ കഥയില്ലായ്മയായിരുന്നു ഞാനിരുന്ന സോഫയിൽ തന്നെ യായിരുന്നു അവൾ വന്നിരുന്നത് കാലു മടക്കി സഫായിൽ കയറ്റി വെച്ചിരുന്നു .
ഫ്ലാറ്റിൻറെ ഏറ്റവും മുകൾ നിലയിൽ പ്രവത്തിക്കുന്ന വെടിപ്പുരക്ക്
തീപ്പിടിച്ച പോലുള്ള അവസ്ഥ , ടി വി യുടെ കേബിൾ വയർ ഊരി യിട്ടുണ്ടായിരുന്നില്ല . ഇപ്പൊ ഇടി ശെരിക്കും അകത്തു വീണു പൊട്ടി എന്ന പോലായി അവസ്ഥ ഒരു വലിയ ഇടിയും ഒപ്പം ടി വി പിന്നിന്റെ ഒരു മിന്നലും ഒരു പൊട്ടിത്തെറിയും , അതിഥി ശെരിക്കും ഭയന്ന് വിറച്ചു പോയി . ഒരു കൂക്കി വിളിയോടെ എന്നെ കയറി കട്ടിപ്പിടിച്ചു , ഏതാണ്ട് അരമണിക്കൂറോളം ശക്തമായ ഇടിയും മഴയുമായിരുന്നു സത്യത്തിൽ ഇടി എനിക്കും പേടിയൊക്കെ തന്നെയായിരുന്നു - എന്നാലാ ഇടിയും മഴയും
എനിക്ക് പേടി എന്നൊരു വികാരമേ തന്നില്ല....
മഴ ഒന്ന് കുറഞ്ഞു . ഒപ്പം ഇടിയും .ഞാൻ കിച്ചണിൽ ഉണ്ടായിരുന്ന റാന്തൽ വിളക്ക് കത്തിച്ചു കൊണ്ട് വച്ചു . ബൾബ് പൊട്ടിത്തെറിച്ച ചില്ല് മുറിയിൽ ആകമാനം ഉണ്ടായിരുന്നു . ഞങ്ങള് രണ്ടു പേരും ചേർന്ന് അതൊക്കെ തൂത്തു വൃതിയാകി .ടീവി പോയതിൽ അതിഥി സങ്കടം പറയുന്നുണ്ടായിരുന്നു . ഞാൻ അവളുടെ പേടിയെ കുറിച്ച് പറഞ്ഞു കളിയാകി . എന്ത് പറഞ്ഞാലും എന്തേലും പറഞ്ഞു തിരിച്ചടികാറുള്ള അവൾ ഒന്നും പറഞ്ഞില്ല . പകരം അവളുടെ മുഖത്ത് ഒരു നാണം ആണ് ഞാൻ കണ്ടത് . എന്റെ മാറിലേക്ക് കയറി ചുരുണ്ടാതിന്റെയാവാം .
മഴ ഏതാണ്ട് ശമിക്കുവോളം നമ്മള് ഒന്നും രണ്ടും പറഞ്ഞിരുന്നു . വീണ്ടും ഇടിവെട്ടിയാലോ എന്ന് അതിതിയുടെ ഭയമായിരുന്നു അതിനു കാരണം . ഒടുക്കം രണ്ടു മണിയായിക്കാണും ഞങ്ങൾ ഗുഡ്നൈറ്റു പറഞ്ഞു പിരിയുമ്പോൾ. അവളുടെ മുറിയിലേക്ക് കടക്കുനതിനു മുൻപ് എന്നെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു . സത്യത്തിൽ ഇപ്പോഴും എനിക്കതിന്റെ അർഥം മനസിലായിടില്ല .
ആ വർഷത്തെ ഒക്ടോബർ രണ്ടു ഗാന്ധി ജയന്തി ,എനിക്ക് തോന്നുന്നു ഒരു തടവുകാരനും മറക്കാൻ പറ്റില്ലായിരിക്കും .പ്രേമ കഥകളൊക്കെ പറഞ്ഞു പറഞ്ഞു ഇപ്പൊ രാഷ്ട്രീയ തടവുകാര് തമ്മിൽ പുറത്തു കാണുന്ന ഒരു സ്പർധയൊന്നും ഇല്ലെന്നാണ് അറിഞ്ഞത് അങ്ങനെ തടവുക്കരെല്ലാം കൂടി ഒരു തീരുമാനമെടുതത്രേ . ഈ ഗാന്ധി ജയന്തിക്കു പായസം വെക്കാം. പാലട പ്രഥമൻ . എല്ലാവര്ക്കും മധുരമുള്ള ഒരോർമ്മയാവട്ടെ.
സുകുവിൻറെ അഭിപ്രായ പ്രകാരം അടുപ്പ് വളപ്പിലാക്കിയിരുന്നു. പുകയും കുറയും സുഖമായിട്ടു ഇളക്കുകയും ചെയ്യാം . അഞ്ചെട്ടാളുടെ
ഉച്ച വരേക്കുള്ള അധ്വാനം ഒരു ചെറിയ ഉരുളിയിൽ കൊള്ളാനുള്ളതേ ഉള്ളുവെങ്കിലും സംഗതി കേമായിരുന്നു കാവുമ്മലേക്ക് കയറ്റിയതും ഈശ്വർ കയറി ഒരറ്റം പിടിച്ചു ചുമലിൽ താങ്ങി . മറ്റെയറ്റത്തു സുകുവും. നാലഞ്ചു ആൾക്കാർ കൂടെയുണ്ട്.
സുകുവാണ് വിഷയം എടുത്തിട്ടത്. അല്ല നിന്റെ കാലുലുക്കിയ കഥ പറയാമെന്നു പറഞ്ഞിട്ട് പറഞ്ഞില്ലല്ലോ.
ങാ അത് ബഹുരസമാണ്,ഞാൻ പറഞ്ഞിടില്ലേ പിൻവശത്തെ ബാല്കണീന്നു സ്ടൂളേ കേറി നിന്നാ അവളുടെ ബാത്രൂം സുഖായിട്ട് കാണാം .
ഓ നീ ഭാഗ്യം ചെയ്തവനാടാ... .. !!!അപ്പൊ അവള് കുളിക്കുമ്പോ എങ്ങനെയാടാ എന്തേലും ഉടുക്വോ...!!
നീ തോക്കിൽ കയറി വെടിവ്ക്കല്ലെട പന്നീ .. ഞാൻ പറഞ്ഞു തരാം . .അവള് ബാത്രൂമി കയറി അകത്തു വെള്ളം വീഴുന്ന ഒച്ച കേട്ടതും ഞാൻ മെല്ലെ സ്റ്റൂൾ എടുത്ത് ബാത്രൂമിനടുപ്പിച്ചിട്ടു. കേറി നിന്ന് ജനാല പിടിച്ചു . മുടിയിൽ എണ്ണ തേക്ക്വാണ്.
ആദ്യം ഞാൻ കരുതി ഫ്ലാറ്റ് അടക്കം ചെരിയാണ്ന്ന് . പക്ഷെ അടുത്ത സെക്കൻഡിൽ തന്നെ കാര്യം മനസിലായി..
സ്റ്റൂ ലിന്റെ കാലൊടിഞ്ഞിരിക്കയാണ് . അപ്പോഴേക്കും വീണു കഴിഞ്ഞിരുന്നു.ശെരിക്കും പടച്ചോൻ കാത്തതാണ് .അല്ലെങ്കിൽ പന്ത്രണ്ടാം നിലയില നിന്ന് താഴേക്കു വീണേനെ. വീഴ്ചയിൽ ചപ്പൽ സ്റ്റാൻഡിൽ കാലു കുടുങ്ങി പോയി .ഞാൻ ശെരിക്കും വിചാരിച്ചു കാലിടുപ്പിൽ നിന്ന് ഇളകിപോയെന്നു . സ്സഹിക്കാൻ പറ്റാത്ത വേദന. തല കറങ്ങും പോലെ .
സുകുവിനും തോന്നി തല കറങ്ങും പൊലെ. പക്ഷെ അതൊരു സെക്കണ്ട് പോലും നിന്നില്ല . അപ്പോളേക്കും ഉരുള് വന്നു മേലടിച്ചു സുകു പിന്നോട്ടേക്ക് തെറിച്ചു വീണു .പായസം മേല് മറഞ്ഞു പൊള്ളി . പിന്നിൽ നടന്നിരുന്ന രണ്ടു പേർക്ക് കൂടി അപകടം പറ്റി .
സുകുവിന്റെ നിലവിളി കേട്ടാണ് ബാക്കിയുള്ളവർ കൂടി ഓടിക്കൂടിയത് .
വന്നവർകൊക്കെ ഈശ്വറിനെ കൊല്ലാനുള്ള കലിപ്പ് . പക്ഷെ സുകുവിന്റെ നിലവിളിയിൽ അത് മുങ്ങിപോയെന്നു പറയുന്നതാവും സത്യം. സുകു ഒരാഴ്ച ആശുപത്രിയിൽ കിടന്നു .

സത്യത്തിൽ കഥയിൽ മുഴുകിപ്പോയ ഈശ്വറിൻറെ കാലു ഒരു വേരിൽ കുടുങ്ങി അയാള് മുന്നോട്ടേക്ക് തെറിച്ചു പോയതാണ് സംഭവം.ഈശ്വരിനും ചെറിയ ക്ഷതമൊക്കെ പറ്റി . ഇതോടെ ഈഷ്വരിന്റെ കഥ പറച്ചിൽ നിന്നു എന്ന് പറയേണ്ടി വരും. ശെരിക്കു പറഞ്ഞാൽ പായസ ദുരന്ദതോടെ ഈസ്വരിന്റെ കേൾവിക്കാര് കുറഞ്ഞു എന്ന് പറയുന്നതാവും സത്യം .
ജയിലിൽ ഗിറ്റാര് പഠിപ്പിക്കാൻ വരുന്ന ഒരു സാറുണ്ടായിരുന്നു ,തോമസ് എന്നായിരുന്നു അദ്ധേഹത്തിന്റെ പേര് എനാനെന്റെ ഓർമ
അദ്ധേഹത്തിന്റെ കെയറോഫിൽ ഒരു ടീച്ചർ ജയിൽ പുള്ളികളുടെ തുടർ വിദ്ദ്യാഭ്യാസ പദ്ധതിയിൽ ക്ലാസെടുക്കാൻ താത്പര്യം പ്ക്രടിപ്പിച്ചിട്ടുണ്ട് എന്നാ വിവരം ഈശ്വറിനെ വിളിച്ചു വരുത്തി സുപ്രണ്ട് അറിയിക്കുകയായിരുന്നു . ഈശ്വറിനെ തന്നെ വിളിച്ചു വരുത്തി അറിയിച്ചതിന്റെ ഗുട്ടൻസ് നിങ്ങള്ക്ക് പിടികിട്ടിയിട്ടില്ലായിരിക്കും . അയാളാണ് ഇപ്പോളത്തെ വെൽഫെയർ , മാത്രമല്ല പദ്ദതിയുടെ കോടിനേട്ടരും അയാള് തന്നെ ആയിരിന്നു .
സണ്‍ഡേയും സാറ്റെർഡേയും ആഴ്ചയിൽ രണ്ടു ക്ലാസ് , മൂന്നു മുതൽ അഞ്ചു വരെയാണ് സമയം , ഈ വീക്കിൽ സ്റ്റാർട്ട് ചെയ്യാം , എലാവരെയും അറിയിക്കണം , പിന്നെ അവര് ലേഡി ആണ് വേണ്ട സൌകര്യങ്ങൾ ചെയ്തു കൊടുക്കണം
വനിതാജയിലിലെ വാട്ടർ ടാങ്ക് വൃതിയാക്കുന്നത് നോക്കി നില്ക്കേണ്ട ജോലിയുടെ തിരക്കിലാണ് . എല്ലായിടത്തും കണ്ണെത്തണ്ടേ , വെൽഫയരല്ലെ ....... !
മാത്രമല്ല ഇവര് കുറച്ചു പേര് തൂരാനുള്ള കക്കൂസിൽ എന്തോ പണി രഹസ്യമായി നടക്കുന്നുണ്ട് . അവിടെയും കണ്ണെത്തണം , കക്കൂസിൽ നടക്കുന്ന പണിയെ കുറിച്ച് സൂപ്രണ്ടിനറിയാമെങ്കിലും കണ്ണടച്ച മട്ടാണ് ,കാരണം സംഗത്തിലുള്ള മിക്കവരും രാഷ്ട്രീയ തടവുകാരാണ്
ബി ബ്ലോക്കിലെ സംഗം ചേരൽ അത് സി ബ്ലോക്കിലേക്ക് മാറി ..... ടീച്ചറെ കുറിച്ചുള്ള വർണ്ണനായാണ് ,ആദ്യമൊക്കെ ക്ലാസിനെ കുറിച്ചായിരുന്നുവെങ്കിൽ പിന്നീടു സങ്കതി കൈ വിട്ടു പോയെന്നു പറയാം , അതിലും ശേരിയായിട്ടെനിക്ക് തോനുന്നത് ഉള്ളിളിള്ളത് പുറത്തു വന്നു എന്ന് പറയുന്നതാവും .
ടീച്ചറുടെ സൌന്ദര്യ വർണനയിലേക്കും ശരീരവടിവിലേക്കും എത്തി നില്ക്കുന്നു കാര്യങ്ങൾ പ്രദാന ആശാൻ സുകുവാണ്
ഇതുവരെയുള്ള തന്റെ കേൾവിക്കാരൊക്കെ സി ബ്ലോക്കിൽ സംഘടിച്ചതിന്റെ ഗുട്ടൻസിനെ കുറിച്ച് ഈശ്വർ ഒരന്വേഷണം നടത്തി ,അപ്പോഴാണ് കാര്യം പിടികിട്ടിയത് . ഏ....... യ് എന്ത് , ഒലക്കേട മൂടു
ഇവൻ മാരാരും നല്ല പെണ്ണുങ്ങളെ കാണാത്തത് കൊണ്ട് തോനുന്നതാവും . ഏതായാലും അതിഥിയോളം വരാൻ ഒരു ചാൻസും ഇല്ല . പക്ഷെ അയാളുടെ സ്വതസിദ്ധമായ സ്വഭാവം വെച്ച് ഒന്ന് കാണണമെന്ന് മോഹമുണ്ട് പക്ഷെ നാളെയും നടക്കുമെന്ന് തോനുന്നുന്നില്ല . കക്കൂസിലെ പണിഎവിടെയും എത്തിയിട്ടില്ല . അതുപെട്ടന്നു തീർത്തില്ലെങ്കിൽ പണി പാളും മാത്രമല്ല ,വനിതാ ജയിലിലെ ടാങ്ക് കഴുകിയതും കൊണ്ട് ആകെ പണി പാളിയ മട്ടാണ് . ടാങ്കിനു ചോര്ച്ച വന്നിട്ടുണ്ട് അത് എത്രയും പെട്ടന്ന് അടക്കണം , പോരാത്തതിന് നാളത്തെ ക്ലാസ് ടീച്ചറുടെ എന്തോ തിരക്ക് കാരണം രാവിലെ പത്തു മണിയാകിയിട്ടുമുണ്ട് എന്നാലും എങ്ങനെയെങ്കിലും ഒന്ന് തലകാണിക്കണം , ഞാനാണ് ഇതിന്റെ കോർഡിനേറ്റർ എന്ന് അവൾക്കും ഒന്ന് അറിയിച്ചു കൊടുക്കണം , അതല്ലേ അതിന്റെ ഒരു ശരി ...........
ക്ലാസ് ഏതാണ്ട് ഒരു മണിക്കൂറു കഴിഞ്ഞപോഴായിരുന്നു കളിപ്പോടുള്ള ഈഷ്വരിന്റെ വരവ് , കക്കുസിലെ പനിയുടെ മേസ്തിരി സുകുവാണ് പണിതീർന്നശേഷം ക്ലാസ്സിൽ ഇരുന്നാൽ മതി എന്ന് ഈശ്വർ പറഞ്ഞിരുന്നെങ്കിലും സുകു നേരെ ക്ലാസ്സിലേ ക്കാണ് പോയത്
കാര്യമിതല്ല സൂപ്രണ്ടിന്റെ ബാത്‌റൂമിൽ ഒട്ടിക്കാൻ വേണ്ടി ഗവണ്‍മെന്റിൽ നിന്നുംപസായ ബാത്രൂം ടൈൽ അടിച്ചുമ്മാറ്റിയാണ് ഇവരുടെ പണിയുന്നത് . ഇത് സൂപ്രണ്ടിനരിയാമെങ്കിലും രാഷ്ടീയ തടവുകാരെ പേടിച്ചാണ് അയാളൊന്നും മിണ്ടാത്തത് , പണി പെട്ടന്ന് തീർക്കണം അല്ലാച്ചാ ...... പുറത്തുനിന്നു ഇന്സ്പെകഷന് ആരെങ്കിലും വന്നാ പണിപാളും . ഒരു തരത്തിൽ പറഞ്ഞാ അതും ഇതും കൂടിയുള്ളതായിരുന്നു ഈശ്വരിന്റെ കലിപ്പ് .
ഈശ്വർ ക്ലാസ്സിലേക്ക് കടന്നു വരുമ്പോൾ ടീച്ചർ ബോർഡിൽ എന്തോ എഴുതുകയായിരുന്നു . ഒന്ന് മുരടനക്കിയെങ്കിലും യെസ് എന്ന മറുപടി മാത്രമേ ഉണ്ടായുള്ളൂ . ടീച്ചർ എഴുത്തിൽ തന്നെയായിരുന്നു . ഈശ്വർ സുകുവിനെ ചീത്ത പറയാൻ തുടങ്ങി
എടാ നായിന്റെ മോനെ നിനക്കത് ഒട്ടിച്ച് തീര്തിട്ടു ഇവിടെ വന്നിരുന്നു വായ നോക്കിയാ പോരായിരുന്നോ . നീ ഒന്നും പെണ്ണുങ്ങളെ കാണാത്ത നാട്ടീന്നാണോഡാ വന്നത് . ഒരു പെണ്ണ് ക്ലാസ്സെടുക്കാൻ വന്നപോഴേക്കും ചക്കയില് ഈച്ച പൊതിഞ്ഞ പോലെ കുറേ തെണ്ടികള് .
സുകു കൊഴപ്പിതിനു കഴിയില്ല എന്നമട്ടിൽ പോകാനായി എഴുന്നേറ്റു . അനുവാദം ചോദിക്കാനെന്നോണം ഈശ്വർ സംസാരിച്ചു തുടങ്ങുന്നു .
ഹെലൊ.............. ഞാൻ വെൽഫയർ യോഗേശ്വർ ഈക്ലാസ്സിന്റെ കോർഡിനെറ്റർ ആണ് , തെരക്ക് കാരണം എനിക്ക് ഇതുവരെ പരിചയപ്പെടാൻ സാദിചിട്ടില്ല , ഒരത്യാവശ്യമുണ്ട് ഞാൻ സുകുവിനെ കുട്ടുന്നു .
എന്തത്യാവശ്യം .......................?
അങ്ങിനെ എല്ലാ അത്യാവശ്യങ്ങളും ഇവിടെ ബോദിപ്പിക്കണോ അതറിയില്ലായിരുന്നു ........................ !
ബോർഡിൽ നിന്നും ടീച്ചർ ഈഷ്വരിലെക്കു മുഖം തിരിക്കുന്നു
ഈശ്വറിന്റെ രെക്തം ശെരിക്കും വാര്ന്നു പോയി .................... " അതിഥി "
ആ നേരത്തെ ഈശ്വറിന്റെ ശരീര ഭാഷ ഞാൻ ഇവിടെ വിവരിക്കുന്നില്ല , കാരണം അതിനെനിക്കു സാദ്യമല്ല അത്രതന്നെ ......
അന്ന് രാത്രി സി ബ്ലോക്കിൽ സുകുവിന്റെ നേതൃത്വത്തിൽ ടീച്ചറെ കുറിച്ചുള്ള വർണന നടക്കുമ്പോഴായിരുന്നു ഈശ്വർ കയറിവന്നത് .ഒരൊറ്റ ചവുട്ടായിരുന്നു എന്തോ ഭാഗ്യം അയാള് ഒന്ന് തെന്നി മാറി രെക്ഷപ്പെട്ടു അപ്പോഴേക്കും എല്ലാവരും ചേർന്ന് ഈശ്വറിനെ പിടിച്ചിരുന്നു .
ഇതൊക്കെ നിനക്ക് മാത്രമേ പറ്റുള്ളൂ വായിരിക്കും നമ്മളൊക്കെ വേറും കൊന്താൻമ്മാര് . പുറത്തോരതിധി യുണ്ടെന്നും പറഞ്ഞായിരുന്നു ഇത്രയും നാളത്തെ കഥ - അത് കേട്ടതിനാ ഞാൻ ആര് ദിവസം ആശു പത്രിയിൽ കിടന്നത്
ഇനി ടീച്ചെരെയും വേണമായിരിക്കും .........!
എടാ നായിന്റെ മോനെ അതെന്റെ അതിഥിയാണ്
ശെരിക്കു പറഞ്ഞാൽ അതിഥി ഈശ്വറിനെ കാണാൻ തോമസ് മാഷിന്റെ കയ്യും കാലും പിടിച്ചു തരപ്പെടുത്തിയതാണീ പണി
വനിതാ ജയിലില് വരെ എത്തി ഈശ്വരിന്റെയും പിന്നെ ടീച്ചരിന്റെയും പ്രേമ നാടക കഥകൾ . കോർഡിനെറ്ററെക്കൊണ്ട് ഏതാണ്ട് കുടുങ്ങിയ അവസ്ഥയിലാണ് സ്ടുടെന്റ്സ് ക്ലാസിൽ ആവശ്യത്തിനും അനാവശ്യത്തിനും കയറി ഇറങ്ങുക പോരാത്തതിനു ക്ലാസ്സെടുക്കും വരെ എത്തി കാര്യങ്ങൾ
ഒരു വൈകുന്നേരം മറ്റുള്ളവരെയെല്ലാം ഈശ്വർ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു . ഷേക്ക്സ്പിയരിന്റെ ഒതല്ലോ പറഞ്ഞായിരുന്നു അത്
പുതുക്കിപണിത കക്കൂസ് ഉത്ഘാടനം കഴിഞ്ഞു ഏതാണ്ട് ഒരാഴ്ച ആവുമ്പോഴേക്കും ഈശ്വർ റിലീസ് ആയിരുന്നു , പടച്ചോൻ അറിഞ്ഞു റിലീസ് ചെയ്തത്പോലുണ്ട് കാര്യങ്ങൾ . സോൾവ് ചെയ്തില്ലെങ്കിൽ ഒരു പക്ഷെ ഈശ്വരിന്റെ ജീവിതത്തിൽ അങ്ങോളമിങ്ങോളം ബാദിക്കാവുന്ന ഒരു പ്രശ്നം അയാളെയും കാത്തു വെളിയില കിടപ്പുണ്ട് എന്ന് പറയാതെ വയ്യ
അമ്മ കൂട്ടിക്കൊണ്ടുവന്ന പണക്കാരൻ അതിഥിയെ വിടാനുള്ള ഭാവമില്ല, അയാള് കാര്യങ്ങൾ ഏതാണ്ട് മോതിരമിടീൽ ചാങ്ങ് വരെ എതിചിരിക്കയാണ് . ഇനിയും ഒന്നും ചെയ്തില്ലെങ്കിൽ സംഗതി സീരിയസ് ആവും .
അയാളുടെ കമ്പനിയിൽ അയാളെ കാണാൻ പഴയ കോട്ടും സ്യൂട്ടും വാരിച്ചുറ്റി വന്നിരിക്കയാണ് ഈശ്വർ . അധികം കാത്തിരിക്കേണ്ടിവന്നില്ല എന്ന് പറയുന്നതാവും സത്യം . അയാളെ സംബന്ദിച്ചു കെട്ടാൻ പോകുന്ന പെണ്ണിന്റെ ബോസ്സാണ് വന്നിരിക്കുന്നത് , അതുകൊണ്ടാവണം വളരെ ബഹുമാനത്തോടെയാണ് ക്യാബിനിലേക്ക് വിളിച്ചു കയറ്റിയത് . അതിന്റെ പത്തിലൊന്ന് മര്യാദ ഈശ്വരിന്റെ ഭാഗത്തുനിന്നു ഉണ്ടായില്ല ,കേറിയതും ചെകിടടിച്ചു പുകച്ചു കളഞ്ഞു . കറങ്ങുന്ന ചെയറും അയാളും നിലത്ത് വീണൊന്നുരുണ്ട് . ചെകിട്ടിനടുത്ത് ജോയിന്റാവുന്ന എല്ലാ എല്ലുകളും ഇളകിപ്പോകാനാണ് സാദ്യത ചെവിയില ഒരു മൂളക്കം മാത്രം
എന്തിനാ തല്ലിയതെന്നു നിന്നോട് പറയാതെ പോയാൽ ഒരുപക്ഷെ എനിക്ക് നിന്നെ കൊല്ലേണ്ടി വരും , അതുകൊണ്ട് പറയാം അതിഥി എൻറെ പെണ്ണാണ് ,അവളെ കുറിച്ചുള്ള നിന്റെ അങ്ങ് ഉപേക്ഷിചേക്കു
രണ്ടു ദിവസം പോലീസ് കസ്ടടിയിൽ ആയിരുന്നു . അതിഥി തന്നെ വേണ്ടിവന്നു ജാമ്യമെടുത്തു ലോക്കപ്പിൽ നിന്നറക്കാൻ ,
അയാളെ തല്ലിയിട്ടാനൊ കാര്യം പറയണത് എനിക്ക് ജയിലിൽ വന്നു കാണാൻ അല്ല ഞാൻ ഇത്രയും സഫർ ചെയ്യുന്നത് കൂടെ ജീവിക്കാനാണ്
ഈശ്വറിനെ കൊണ്ട് തലയിൽ തൊട്ടു സത്യം ചെയ്യിച് കളഞ്ഞു
നമ്മൾക്ക് ഒന്നിച്ചു ജീവിക്കണം ഒരു പക്ഷെ ആദ്യൊക്കെ അത് എന്റെ വെറും ബാലിശ മായ വാശിയായിരുന്നു പക്ഷെ ഇപ്പൊ ഈശ്വറില്ലാത്ത രാപാകലുകളെകുറിച് എനിക്ക് ചിന്തിക്കാനാവില്ലാ...
എന്തൊക്കെയോ ഉണ്ടെന്നല്ലാതെ ഇത്രയും ആഴത്തിലുള്ള വാക്കുകൾ അതിധിയിൽ നിന്നും അയാൾ പ്രതീക്ഷിച്ചതല്ല
അതും തന്നെ കൂടാതെ ജീവിക്കാനാവില്ലെന്ന് ഒരാൾ പറയുന്നു . ഈശ്വർ മുഖം തിരിച്ചു കളഞ്ഞു കണ്ണ് നിറഞ്ഞത് അവൾ കാണേണ്ടതില്ല .
ശെരിക്കും അതിധിയുമായുള്ള ബന്ധം അമ്മയുടെ സുഹുർത് ഏതാണ്ട് ഒഴിവാക്കിയ മട്ടായിരുന്നു . അടികിട്ടിയശേഷം അതിഥിക്ക് അയാളുടെ കോളുകൾ വരാരുണ്ടായിരുന്നില്ല
ഇറങ്ങി മൂനാം നാൾ ആയിരുന്നു സംഭവം അതിധിയുമൊത്തു ഒരു സിനിമ കണ്ടോണ്ടിരിക്കുന്ന ഈശ്വറിനെ തിരഞ്ഞു മൊബൈൽ ടോർച് ഉപയോഗിച്ച് ഒരാള് വന്നു കൂട്ടികൊണ്ടുപോകുന്നു അതിഥി പുറത്തേക്കു വന്നു നോക്കുമ്പോൾ അവളെ തിരിഞ്ഞു നോക്കിക്കൊണ്ട് ഒന്നും പറയാതെ പോകുന്ന ഈഷ്വരിനെയാനു കാണുന്നത് . അയാളുടെ കണ്ണ്‍ നിറഞ്ഞിരുന്നു . അതിധിക്കൊന്നും മനസിലായില്ല . പിന്നീട് ചാനലുകളിലൂടെ വന്ന വാര്ത്ത അവളെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു
തലേദിവസം ഒരു കൊട്ടേഷൻ സംഗം നടത്തിയ കൊലപാതകത്തിൽ
പ്രതി ചേർത്ത് അറസ്റ്റു ചെയ്യുകയായിരുന്നു ഈശ്വർ അതിലുണ്ട് എന്ന് വിശ്വാസ യോഗ്യമായി തൊനിപ്പിക്കുന കാര്യം അയാള് ജയിലുണ്ടായിരുന്നപ്പോൾ കൂടെ ഉണ്ടായിരുന്നവരാണ് മറ്റു പ്രതികൾ എന്നതാണ് അതിഥി ഒരു ശ്രമം നടത്തി നോക്കിയിരുന്നു പക്ഷെ ഒന്നും കാര്യമായി നടന്നില്ല മാത്രമല്ല മരിച്ചത് ഒരു രാഷ്ട്രീയ ക്കാരനായതു കൊണ്ട് കേസ് വളരെ സ്ട്രോങ്ങ് ആയിരുന്നു സാഹചര്യത്തെളിവുകൾ ഈഷ്വരിന്റെ പ്രതിസ്ഥാനം ശെരി വെക്കുന്നുണ്ടായിരുന്നു . അങ്ങിനെ വിചാരനതടവ് കാരനായി വീണ്ടും ജയിൽ ജീവിതത്തിലേക്ക് ...................
അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അതിഥിയുടെ പട്ടണത്തിലെത്തിയ ഈശ്വര്‍ , അവളുടെ കൂട്ടുകാരിയില്‍ന്നിന്നു അവളെ കുറിച്ചറിഞ്ഞത് കുറേ വേദനിപ്പിക്കുന്ന സത്യങ്ങളായിരുന്നു .
അമ്മപറഞ്ഞയാളേ കല്യാണം കഴിച്ച് , വൈവാഹിക ജീവിതത്തിന്‍റെ
സുഗന്ദം അറിഞ്ഞു തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ അപോഴേക്കും തുടങ്ങി കല്ല് കടി
അതിഥിയുടെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന ഒരുവൈകുന്നേരമായിരിക്കാം അന്നെത്തെത് . രണ്ടു പേരും ചേര്‍ന്ന് ഒരുഗയിനോക്കോളജിസ്റ്റിനെ കണ്ടു നടത്തിയ ടെസ്റ്റില്‍ അവളുടെ യൂട്രസില്‍ ഒരു റ്റ്യൂമരുണ്ടെന്നു കണ്ടെത്തി . അത് എത്രെയും പെട്ടുന്നു എടുത്തു കളയണമെന്നും , എന്നാലും പ്രഗ്നണ്ടാ വാനുള്ള സാദ്യത തീരെകുറവാണെന്നും അറിഞ്ഞതോടെ അയാളുടെ മട്ടും ഭാവവും മാറിത്തുടങ്ങി
ഓപറേഷന്‍ കഴിഞ്ഞു ആശുപത്രി വിടുംമുന്‍പേ തുടങ്ങി അയാള് പ്രശ്നമുണ്ടാക്കാന്‍ . അറിഞ്ഞു കൊണ്ട് മച്ചിയെ തലയില്‍ കെട്ടിവെച്ചു എന്നുപറഞ്ഞ് അമ്മയുടെ അടുത്തും അയാള് വഴക്കുണ്ടാക്കി . ഒടുവില്‍ ഡയിവേര്സ് പെറ്റിഷനില്‍ ഒപ്പിട്ടു കൊടുത്തപ്പോഴാണ് അവള് ശെരിക്കൊന്നാശ്വസിച്ചത് . പിന്നെ ഇവിടെ നിന്നില്ല ജോലി രാജിവെച്ച് അമ്മയുടെ കുടെ നേരെ നാട്ടിലേക്ക് മടങ്ങി
ഒരു ദിവസം നമ്മളെല്ലാവരും ചേര്‍ന്ന് നിങ്ങള് കഴിഞ്ഞിരുന്ന ആ ഫ്ലാറ്റിലേക്ക് പോയിരുന്നു . അന്നവള് ശെരിക്കും നിയന്ത്രണംവിട്ടു പൊട്ടിക്കരഞ്ഞു , ഓര്‍മ്മകള് അവളെ അത്രയധികം വേദനിപ്പിക്കുന്നുണ്ടാവണം ,അടക്കിവെച്ചതൊക്കെ മലവെള്ളം പോലെ പുറത്തേക്ക് ...... ഒരുപാട് ബുദ്ധിമുട്ടി അവളെ ഒന്നാശ്വസിപ്പിക്കാന്‍
എന്തിനായിരുന്നു പിന്നെ ആ നമ്പര്‍ ഉപേക്ഷിച്ചു കളഞ്ഞത് , ശെരിക്കും അത് വളരെ മോശമായിപോയി . ഒരുപാട് തവണ അവള് വിളിചിട്ടുണ്ടായിരുന്നു ,ക്രമേണ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടുണ്ടാവണം .
സത്യത്തില്‍ ഞാനാനമ്പര്‍ ഉപേക്ഷിച്ചതല്ല . കുറേപറയാനുണ്ട് . അതിനു മുന്‍പ് എനിക്ക് അതിഥിയെ ഒന്ന്കാണണം ഒരു തവണ ഒന്നുകണ്ടാല്‍ മതി .
രണ്ടു വര്‍ഷമായിക്കാനും അതിഥി വീടിനുമുന്നില് ഏതാണ്ട് ഒരേക്കര്‍ സ്ഥലത്ത് ആന്തൂറിയം കൃഷി നടത്തുന്നു കൂട്ടിന്നു ഒരു വളര്‍ത്ത് നായയുമുണ്ട് . ആന്തൂരിയത്തിനു വെള്ളം നനച്ചുകൊണ്ടിരുക്കുംബോഴയിരുന്നു കൂട്ടുകാരി മുന്നില്‍ വന്നു പ്രത്യക്ഷപ്പെടുന്നുത് . അതിഥി ശെരിക്കും സര്‍പ്രയിസ്ടായിപോയിരുന്നു .
" നിനക്ക് ഞാനൊരു സര്‍പ്രയിസ് കൊണ്ടുവന്നിട്ടുണ്ട്"
" ഇനി വേറെന്താടി സര്‍പ്രയിസ് ......! "
ആന്തൂരിയം ചെടികള്‍ക്കിടയില്‍നിന്നു സാവധാനം നടന്നു വരുന്ന ഈശ്വര്‍ . അതിഥിക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല , കണ്ണില്‍ ഒരു വലക്കെട്ട് , ഓര്‍മ്മയുടെ ഒരു വസന്തകാലത്തിലേക്ക് അവളുടെ മനസ്സ് യാത്ര ചെയ്യുകയാവം . അതാവാം കുറച്ചു നേരത്തേക്ക് ഒന്നും പറയാനേ പറ്റിയിരുന്നില്ല .
ഒടുവില്‍ സംസാരിച്ച് തുടങ്ങി
" സുഖാണോ.......... ! "
"അതിഥിക്കോ ........ ! "
പരസ്പരം കൈമാറാനുള്ളത് കണ്ണീരണിഞ്ഞ പുഞ്ചിരി മാത്രമായിരുന്നു . അഞ്ചു വര്‍ഷത്തെ കാണാതിരിക്കലിന്‍റെ വ്യഥ ,നിമിഷങ്ങള്‍ മാത്രം നിലനില്‍ക്കുന്ന മൌനം കൊണ്ടവര്‍ പറഞ്ഞു തീര്‍ത്തു കാണും ....!
അത്താഴത്തിനു മുന്‍പില്‍ വെച്ചായിരുന്നു ഈശ്വരിന്‍റെ തുറന്നു പറച്ചില്‍ . ഞാന്‍ ഫോണ്‍ ഉപേക്ഷിച്ചതല്ല
ഫോണൊക്കെ അവര് പിടിച്ചു വാങ്ങിച്ചു ..............
രണ്ടു വര്ഷം .................
ഒടുവിൽ വിചാരണ വേളയിൽ പ്രതിയല്ലെന്നു കണ്ടു കോടതി വെറുതെ വിട്ടു ........
ജീവിതം ശെരിക്കും മടുത്തു പോയിരുന്നു എങ്ങോട്ട് പോവണം ആരോട് സഹായം ചോദിക്കണം എന്നൊന്നും അറിയില്ലായിരുന്നു . ഒടുവില്‍ ബാങ്ക്ലൂര്‌ക്കു കള്ളവണ്ടി കയറി . ട്രെയിനില്‍ നിന്ന് ഒരുസ്വാമിജിയെ പരിചയപ്പെട്ടു . അവിടെ നിന്ന് ഇവിടെ വരെയുള്ള എന്‍റെ ജീവിതം
അദ്ധേഹത്തിന്‍റെ ഭിക്ഷയാണ് .
യോഗയും ധ്യാനവും കൊണ്ട് ശരീരത്തിന്‍റെ മുറിവ് ശരീരം കൊണ്ട് തന്നെ ചികിത്സിച്ചു മാറ്റി മനസിനേറ്റ മുറിവുണങ്ങാന്‍ കുറച്ചു കുടി സമയമെടുത്ത്
കണ്ടു പരിചയിച്ചിട്ടില്ലാത്ത വഴികളിലൂടെ തന്നെയാവും എന്‍റെ അതിഥിയും ഈശ്വരും സിനിമയുടെ ഫ്രെയിമിലേക്ക് നടന്നുകയറുക എന്ന് ഞാന്‍ ഒട്ടുമേ സംശയമില്ലാതെ പറയുവാനാഗ്രഹിക്കുന്നു ......... !
ഒരുമനോഹരമായ കണ്‍ക്ലൂഷനിലൂടെ (climax) തന്നെയാണ് സിനിമ പൂര്‍ണതയെ പ്രാപിക്കുന്നത് ,
അതിനു ഈശ്വറിന്‍റെയും അതിഥിയുടെയും ജീവിതത്തിന്റെ സ്നിഗ്ദതയും സുഗന്ദവുമുണ്ടാവുമെന്നു മാത്രം പറഞ്ഞു കൊണ്ട് തല്‍ക്കാലം ഇവിടെ വിട ..........................................
.....................!
........ കൃഷ്ണ .........

ആ ശനിയാഴ്ച മൂന്ന് മണിക്കുതന്നെ ടീച്ചർ എത്തി . ക്ലാസ്സിനു വേണ്ട എല്ലാ സൌകര്യങ്ങളും ഈശ്വറും സുഹുർതുക്കലും ചെയ്തിട്ടുണ്ടായിരുന്നു , പക്ഷെ അന്നയാൾക്ക് ക്ലാസ്സിന്റെ പ[പരിസരത്ത് പോലും വരാനുള്ള സമയമുണ്ടായിരുന്നില്ല

ഇപ്പോള്‍ ബാങ്ക്ലൂരില് പത്ത് നൂറു ഏക്കറുള്ള മുന്തിരിതോപ്പിന്റെ
മാനേജരാണ് . സ്വാമിജിയുടെ പ്രിയപ്പെട്ട ശിഷ്യന്‍ ഒരു സായിപ്പാണ് അതിന്‍റെ M D , അങ്ങേരു അങ്ങോട്ടേക്ക് വരാറേയില്ല .

ഒരു ജന്മത്തില്‍ ഒന്നിച്ചു ജീവിച്ചവര്‍ മറ്റൊരു ജന്മത്തില്‍ കണ്ടുമുട്ടിയ പോലായിരുന്നു അവരുടെ അവസ്ഥ , നേരവും കാലാവുമില്ലാതെ അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു ...
അഞ്ചുമണിക്കുള്ള അലാറം കേട്ടുണര്‍ന്ന അമ്മയ്ക്ക് ശെരിക്കും അതിശയം തോനിയ രംഗമായിരുന്നു കാണേണ്ടിവന്നത് ....
അത്താഴം കഴിച്ച കൈ പോലും കഴുകാന്‍ മറന്നു സംസാരിച്ചു കൊണ്ടേയിരിക്കുന്ന അതിഥിയും ഈശ്വറും
ഇനി പുലരുവാന്‍ അധികം നേരമില്ല ഈശ്വര്‍ യാത്രയ്ക്കൊരുങ്ങി........
"അതിധിയോടു ഒരു കൂട്ടം ചോദിക്കാനുണ്ട് അതിനു അമ്മയുടെ പെര്‍മിഷന്‍ വേണം "
എന്തെന്നറിയാനുള്ള ആകാംഷയില്‍ നോക്കിനില്‍ക്കുന്ന അവര്‍ക്കുമുന്നില്‍ ഈശ്വര്‍ ചോദിച്ചു തുടങ്ങി ....
"നിന്‍റെ പ്രശ്നങ്ങളെ ഏറ്റെടുക്കാനുള്ള കരളുറപ്പ് എന്‍റെ മനസ്സിനുണ്ട് ... എന്നെ അംഗീകരിക്കാന്‍മാത്രം നിന്‍റെ മനസ്സിന് വലുപ്പമുണ്ടെങ്കില്‍ ഞാന്‍ വിളിക്കുന്നു ....... ! "
" എന്‍റെ മുന്തിരിതോപ്പിലേക്ക് .... നിന്നെ വരവേല്‍ക്കാനെന്നോണം അവിടെ എന്‍റെ മുന്തിരി വള്ളികള്‍ പൂത്തു കിടപ്പുണ്ട് ...... "
എന്തേ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നോട് ഇത് ചോദിച്ചില്ല എന്ന് ഉള്ളില്‍ പരിഭവമുണ്ടെങ്കിലും അവളൊന്നും പറഞ്ഞില്ല . അമ്മയുടെ മൌനാനുവാദത്തോടെ അതിഥി ഈശ്വറിന്‍റെ കൈ പിടിച്ച് ഇര്ട്ടു മൂടിയ വഴികളിലേക്കിറങ്ങി
ഒരുപക്ഷെ അവള് കരുതിയിട്ടുണ്ടാവണം ഈശ്വറിന്‍റെ മനസിന്‍റെ വെളിച്ചത്തിനു മുന്‍പില്‍ ഈ ഇരുട്ടു വഴിമാറികൊള്ളുമെന്നു ....